തിരുവല്ല: ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എകെപിസിടിഎ) 66ാം സംസ്ഥാന സമ്മേളനം
മാർച്ച് 8,9,10 തീയതികളിൽ തിരുവല്ലയിൽ നടക്കും. സമ്മേളനത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. തിരുവല്ല ഗവൺമെൻ്റ് എംപ്ലോയിസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. എകെപിസിടിഎ സംസ്ഥാന പ്രസിഡൻ്റ് ഡോ.കെ ബിജുകുമാർ അധ്യക്ഷനായി. അഡ്വ. മാത്യു ടി തോമസ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി പത്മനാഭൻ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡൻ്റ്
പി ബി ഹർഷകുമാർ (ചെയർമാൻ), എകെപിസിടിഎ സംസ്ഥാന സെക്രട്ടറി കെ യു അരുൺ (ജനറൽ കൺവീനർ), ജില്ലാ സെക്രട്ടറി റെയ്സൺ സാം രാജു (കൺവീനർ) എന്നിവർ ഭാരവാഹികളായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.

What do you feel about this post?
Like
Love
Happy
Haha
Sad

