തുമ്പമൺ സെന്റ് മേരിസ് ഓർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൽ എട്ടുനോമ്പ് ആചരണം.

Kerala Pathanamthitta

തുമ്പമൺ സെന്റ് മേരിസ് ഓർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൽ എട്ടുനോമ്പ് ആചരണം.

പരിശുദ്ധ കാതോലിക്കാബായും അഭിവന്ദ്യ തിരുമേനമാരും പങ്കെടുക്കുന്നു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ അതിപുരാതന ദേവാലയങ്ങളിൽ ഒന്നും 1300 വർഷത്തിലധികം പഴക്കമുള്ള തുമ്പമൺ ഭദ്രാസനത്തിന്റെ തലപ്പള്ളിയുമായ തുമ്പമൺ സെന്റ് മേരിസ് ഓർത്തഡോക്സ് ഭദ്രാസന ദേവാലയത്തിൽ എട്ടു നോമ്പു ആചാരണം സെൻട്രൽ സെന്റ് മേരീസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നു മുതൽ എട്ടാം തീയതി വരെ പരിശുദ്ധ കാതോലിക്കാബാവ തിരുമനസിന്റെയും സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്നു.1 മുതൽ 7 വരെ തീയതികളിൽ അഭി.ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത,
അഭി.ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്,
അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത,
അഭി.ഗീവർഗ്ഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത,
അഭി.എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത,
അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത,
അഭി.ഡോ.യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലീത്ത
എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും സെപ്റ്റംബർ 6,7 തിയതികളിൽ സഭയിലെ പ്രമുഖ വൈദികർ നയിക്കുന്ന വചന ശുശ്രൂഷയും,8 തിയതി പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സിന്റെ മുഖ്യ കാർമേഘത്തിൽ വിശുദ്ധ മൂന്നിൽ കുർബാനയും, തുടർന്ന് വലിയ കുരിശിങ്കലേക്ക് റാസയും പള്ളിക്ക് പ്രതിക്ഷണവും നേർച്ച വിളമ്പോട് കൂടി പെരുന്നാൾ പരിപാടികൾ സമാപിക്കുന്നത് ആണ്.
എന്ന് ഇടവക വികാരി ഫാ ജിജി സാമൂവൽ, ഇടവക ട്രെസ്റ്റി ജോസ്‌ പി സി, സെക്രട്ടറി സംകുട്ടി പി ജി, യുവജന പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ബോസ് തോമസ്, സെക്രട്ടറി ലെവിൻ തോമസ് ജനറൽ കൺവീനർ അഖിൽ അജി ജോർജ്, നിതിൻ റെജി എന്നിവർ അറിയിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *