ചരിത്ര പ്രസിദ്ധമായ അട്ടച്ചാക്കൽ സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയുടെ 61മത് തിരുന്നാളിന് കൊടിയേറി.

Kerala Pathanamthitta Politics
Print Friendly, PDF & Email

ചരിത്ര പ്രസിദ്ധമായ അട്ടച്ചാക്കൽ സെന്റ്. പീറ്റേഴ്സ് മലങ്കര കത്തോലിക്കാ പള്ളിയുടെ 61മത് തിരുന്നാളിന് കൊടിയേറി. തിരുവനന്തപുരം ഭദ്രാസനം കുരിയ ബിഷപ്പ് അഭിവന്ദ്യ ആന്റണി മാർ സിൽവാനിയോസ് മെത്രാപോലീത്താ പെരുന്നാൾ കോടിയേറ്റിയതോടെ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ നടത്തപ്പെടുന്ന അട്ടച്ചാക്കൽ കൺവെൻഷന് അഭിവന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്‌കോപ്പ, റവ. ഫാ. ജോസഫ്, റവ. ഫാ. പി പി തോമസ്, റവ. ഫാ. ജോജി കെ. ജോയ് നേതൃത്വം നൽകും.

ഇടവക വികാരി ജോർജ് വർഗീസ് പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന, കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണം, കുട്ടികളുടെ മദ്ബഹാ പ്രവേശന കൈവെപ്പ് ശുശ്രൂഷ, വി. പത്രോസ് ശ്ലീഹായുടെ ഛായാചിത്ര പ്രതിഷ്ഠ, ഭവന നിർമ്മാണ സഹായ പദ്ധതി, ദിവ്യ കാരുണ്യ പ്രദക്ഷിണം, മാർ ഈവാനിയോസ് സൺഡേ സ്‌കൂൾ മന്ദിര കൂദാശ, പിതൃസ്മരണ, മാർ ക്രിസോസ്റ്റം ജൂബിലി കെയർ രണ്ടാംഘട്ട ഉദ്ഘാടനം നേർച്ച ഈ വർഷത്തെ പെരുന്നാളിന് മാറ്റ്കൂട്ടും.

2024 ഫെബ്രുവരി 4 ശനിയാഴ്ച തിരുവനന്തപുരം അമല തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ബൈബിൾ നാടകം “ഫറവോ രാജാവ്”. ഫെബ്രുവരി 5 ഞായറാഴ്ച ആഘോഷമായ പെരുന്നാൾ റാസ, ഡി.ജെ. ലൈറ്റ്സ് ഷോ, വാദ്യമേളം, ഡിസ്പ്ലേ ആകാശ വിസ്‌മയം പെരുന്നാളിന് മാറ്റുകൂട്ടും.

റിപ്പോർട്ട് @ ജേക്കബ് ഫിലിപ്പ് ആൽവിൻ അട്ടച്ചാക്കൽ.

Leave a Reply

Your email address will not be published. Required fields are marked *