ജസ്റ്റിസ് ഫാത്തിമ ബീവിക്കും, ഉഷ ഉതുപ്പിനും പത്മഭൂഷൺ ; കേരളത്തിൽ നിന്ന് ആറ് പേരടക്കം 110 പേർക്ക് പത്മശ്രീ പുരസ്‌കാരങ്ങൾ

India Kerala Pathanamthitta

ന്യൂഡൽഹി – രാജ്യത്തെ പരമോന്നത ബഹുമതികളായ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ, ജസ്റ്റിസ് ഫാത്തിമ ബീവിക്ക് (മരണാനന്തര ബഹുമതിയായി ) പത്മഭൂഷൺ ലഭിച്ചു. കേരളത്തിലെ ബിജെപി നേതാവ് ഒ രാജഗോപാലിന് പൊതുജന കാര്യത്തിൽ പത്മഭൂഷൺ. ആന്ധപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ വെങ്കയ്യ നായിഡുവിന് പത്മവിഭൂഷൺ ലഭിച്ചു. 110 പേർക്കാണ് പത്മശ്രീ.

ഗായിക ഉഷാ ഉതുപ്പിനും പത്മഭൂഷൺ ലഭിച്ചു. തമിഴ്‌നാട്ടിൽ നിന്നുള്ള നർത്തകിമാരായ വൈജയന്തിമാലാ ബാലി, പത്മാ സുബ്രഹ്‌മണ്യം, ബിഹാറിൽ നിന്നുള്ള സാമൂഹിക പ്രവർത്തക ബിന്ദേശ്വർ പാഠക്( മരണാനന്തര ബഹുമതി) എന്നിവർക്കും പത്മവിഭൂഷൺ ലഭിച്ചു. പത്മഭൂഷൺ ലഭിച്ചവരിൽ കലാരംഗത്ത് നിന്ന് നടന്മാരായ മിഥുൻ ചക്രബർത്തി( ബംഗാൾ), വിജയകാന്ത് ( മരണാനന്തര ബഹുമതി) എന്നിവരും ഉൾപ്പെടുന്നു.

കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇപി നാരായണൻ, കാസർകോട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി
സാഹിത്യം വിദ്യാഭ്യാസം വിഭാഗത്തിൽ പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ( മരണാനന്തര ബഹുമതി ), മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി എന്നിവരാണ് കേരളത്തിൽനിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം നേടിയത്.

ഇന്ത്യയിലെ ആദ്യ വനിത പാപ്പാനായ അസം സ്വദേശിനി പാർബതി ബറുവ, ആദിവാസി സാമൂഹ്യ പ്രവർത്തകനായ ഛത്തീസ്‌ഗഡിൽനിന്നുള്ള ജഗേശ്വർ യാദവ്, ഗോത്ര വിഭാഗത്തിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തക ഝാർഖണ്ഡിൽ നിന്നുള്ള ചാമി മുർമു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവർത്തകനായ ഹരിയാനയിൽ നിന്നുള്ള ഗുർവിന്ദർ സിങ്, ഗോത്ര പരിസ്ഥിതി പ്രവർത്തകനായ പഞ്ചിമ ബംഗാളിൽ നിന്നുള്ള ധുഖു മാജി, മിസോറാമിൽനിന്നുള്ള സാമൂഹിക പ്രവർത്തകൻ സംഘതൻ കിമ, പരമ്പരാഗത ആയുർവേദ ചികിത്സകനായ ഛത്തീസ്‌ഗഢിൽ നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചൽ പ്രദേശിൽനിന്നുള്ള ആയുർവേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കർണാടകയിൽ നിന്നുള്ള ഗോത്ര സാമൂഹിക പ്രവർത്തകൻ സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 110 പേർക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *