സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിമുട്ടി റോഡിലേക്ക് വീണ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം,

Kerala Thrissur

തൃശൂർ -: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ വിദ്യാർത്ഥിനി എൻ.സി.സി. പരേഡ് കഴിഞ്ഞ് വരുന്നതിനിടെയുണ്ടായ അപകടത്തിൽ ടോറസ് തലയിലൂടെ കയറിയിറങ്ങി ദാരുണാന്ത്യം. പാവറട്ടി പൂവത്തൂർ കാട്ടേരി സ്വദേശി വെട്ടിയാറ മധുവിന്റെയും സുരഭിയുടെയും മകൾ ദേവപ്രിയ(20)യാണ് മരണപ്പെട്ടത്. ഒന്നാം വർഷ ബി.സി.എ. വിദ്യാർഥിനിയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ പൂവത്തൂർ സുബ്രഹ്മണ്യൻ കോവിലിനു സമീപമാണ് അപകടം നടന്നത്.

എൻ.സി.സി. പരേഡ് കഴിഞ്ഞ് കോളേജിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുകയായിരുന്നു ദേവപ്രിയ. എതിരെ വന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ദേവപ്രിയയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു. സംഭവത്തെത്തുടർന്ന് ടോറസ് ഡ്രൈവർ ഓടിപ്പോയി. പാവറട്ടി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
സഹോദരങ്ങൾ: ദേവനന്ദ, ദേവകിഷൻ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *