കോട്ട – BMRC ടാറിംഗ് നടത്തി ആറ്മാസം തികയും മുമ്പേ പൊട്ടി പൊളിയുന്ന കാഴ്ചയാണ് കാരയ്ക്കാട് – കോഴിപ്പാലം റോഡിൽ കാണാനുള്ളത്. കോടികൾ മുക്കിയും, മുടക്കിയും പണിതിട്ടും റോഡിന് ശാപമോക്ഷമില്ല. കോട്ട പൊയ്കമുക്ക് ജംഗ്ഷനിൽ രൂപപ്പെട്ട കുഴിയാണ് ചിത്രത്തിൽ. നിർമ്മാണത്തിലെ അപാകതകൾ പലതവണ ചൂണ്ടിക്കാട്ടി പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിട്ടുളളതാണ്. നിർമ്മാണ സാമഗ്രികളുടെ നിലവാരം കുറഞ്ഞതും അഴിമതിയും കൈക്കൂലിയുമാണ് കോഴിപ്പാലം – കാരയ്ക്കാട് റോഡിൻറെ അവസ്ഥയ്ക്ക് കാരണം എന്ന് അത് വഴി യാത്രചെയ്യുന്ന സാമാന്യ ബോധമുളളവർക്ക് മനസിലാകും. മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരും സ്ഥലത്തെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഒക്കെ ഇതിന് ഉത്തരവാദികളാണ്.



