ഇലന്തൂർ നരബലി കേസ് ; മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി

Crime Pathanamthitta
Print Friendly, PDF & Email

കൊച്ചി – ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹർജി തള്ളിയത്. കേസിലെ രണ്ടാം പ്രതി ഭഗവൽസിംഗിന്റെ ഭാര്യയാണ് ലൈല. നേരത്തെ ഇവരുടെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായിരുന്നു. തുടർന്ന് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും താൻ സംഭവങ്ങളുടെയെല്ലാം കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹർജി നൽകിയത്.

സമൂഹത്തെ ഞെട്ടിച്ച കേസാണിതെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു സർക്കാർ വാദം. എറണാകുളം കാലടി സ്വദേശിനി റോസ്ലിൻ, എറണാകുളത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മ എന്നിവരെ ഒന്നാം പ്രതിയായ പെരുമ്പാവൂർ അല്ലപ്ര സ്വദേശി ഷാഫി ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർക്ക് സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരുടെ സഹായത്തോടെ നരബലി നടത്തി പല കഷണങ്ങളാക്കി വീടിന്റെ പല ഭാഗത്ത് സംസ്‌കരിച്ചെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *