പത്തനംതിട്ട: ചിറ്റാറിൽ ഫോറസ്റ്റ്കാർ കൊന്ന യുവകർഷകൻ മത്തായി മരിച്ചിട്ട് മൂന്ന് വർഷം തികഞ്ഞിട്ടും. സർക്കാർ കുടുംബത്തോട് കാണിക്കുന്നത് കടുത്ത അവഗണ ആണ്. ഇതു വരെ ഒരു രൂപ പോലും സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ല വനംമന്ത്രിക്ക് കുടുംബത്തോട് ഒപ്പം നേരിട്ട് കണ്ട് പരാതി നൽകി എന്നിട്ടും സർക്കാർ മൗനം തുടരുകയാണ് . മത്തായിയുടെ മക്കളുടെ പഠനം സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണം.ഇപ്പോൾ നടക്കുന്ന സിബിഐ അന്വേഷണം വേഗത്തിൽ ആകണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രിക്ക് നിവേദനം നൽകിയിട്ട് ഉണ്ട്.
കുടുംബത്തോട് സർക്കാർ നീതി കാണിച്ചില്ല എങ്കിൽ ശക്തമായ സമരപരിപാടികൾ മുഴുവൻ ആളുകളെയും വിവിധ സദ്ധ സംഘടനകളേയും കക്ഷിരാഷ്ട്രീയത്തിന് അധിതമായി എല്ലാം മത വിഭാഗങ്ങളെയും ഒരുമിപ്പിച്ച് പത്തനംതിട്ട ജില്ലയിലും സെക്രട്ടറിയേറ്റിലും സമരത്തിന് നേതൃത്വം നൽകുമെന്ന് വിക്ടർ ടി തോമസ് പറഞ്ഞു സെട്രറൽ ട്രവൻകൂർ ഡെവലപ്മെൻ്റെ ചെയർമാൻ വിക്ടർ ടി തോമസ് മത്തായിയുടെ ഭാര്യ ഷീബാ തോമസ്, മത്തായിയുടെ സഹോദരൻ വിൽസൺ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .
സെൻട്രൽ ട്രാവൻകൂർ ഡെവലപ്മെൻറ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മത്തായിയുടെ കുടുംബത്തിന് വീട് വെച്ച് നൽകുവാൻ സുമനസ്സുകളുടെ സഹായം ആവശ്യപ്പെടുകയാണ്.അതിനുവേണ്ടി മത്തായിയുടെ ഭാര്യ ഷീബ തോമസിന്റെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ജൂൺ 10 ശനിയാഴ്ച മൂന്ന് മണിക്ക് റവ ഫാദർ ബസലേൽ റമ്പാച്ചന്റെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഭവനത്തിന് കല്ലിടിയിൽ കർമ്മം നിർവഹിക്കുന്നതാണ്.


