തിരുവല്ല നഗരത്തിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അപ്രതിക്ഷിതമായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന് കുടിവെള്ള ക്ഷാമത്തിൽ മർച്ചൻറ്സ് അസ്സോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു. ജല വിതരണ സംവിധാനത്തിലുണ്ടായ തകരാറു പരിഹരിക്കുവാൻ വാട്ടർ അതോറിറ്റി കാട്ടുന്ന നിരുത്തരവാദിത്വവും, അലംഭാവവും മൂലം പൊതുജനങ്ങളും വ്യാപാരികളും രൂക്ഷമായ പ്രതിസന്ധി അനുഭവിക്കുകയാണ്.
വാട്ടർ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന തിരുവല്ലയിലെ ആശുപത്രികളും,, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്റ്റലുകളും, ഹോട്ടലുകളും വീടുകളുമെല്ലാം ടാങ്കർ ലോറിയിൽ കുടിവെള്ളം ഇറേക്കണ്ട ഗതികേടിലാണ്. വ്യാപാരികൾ കുടിവെള്ളം വീടുകളിൽ നിന്നും കന്നാസുകളിൽ കുടിവെള്ളം എത്തിച്ചാണ് കുടിക്കുകയും, പ്രാധമിക കാര്യങ്ങൾ നിർവ്വഹിക്കുകയും മറ്റും ചെയ്യാറുള്ളത്. ജനപ്രതിനിധികളും, നഗരസഭയും രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ അശ്രദ്ധ കാട്ടുന്നത് തികച്ചും അപലപനീയമാണ്..
അടിയന്തിരമായി അധികൃതർ ഇടപെട്ട് തിരുവല്ലയിലുണ്ടായ രുക്ഷമായ കുടിവെള്ള വിതരണ പ്രതിസന്ധി ഉടൻ പരിഹരിക്കുവാൻ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വാട്ടർ അതോറിറ്റി ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ അടക്കമുള്ള സമരത്തിനു വ്യാപാരികൾ നിർബന്ധിതരാകുമെന്നും മർച്ചൻ്റ്സ് അസ്സോസ്സിയേഷൻ്റെ എക്സിക്കൂട്ടിവ് യോഗം തീരുമാനിച്ച വിവരം ഭാരവാഹികൾ അറിയിച്ചു.. എം. സലീമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സജി എം മാത്യു, മാത്യൂസ് കെ ജേക്കബ്, രെഞ്ജിത് ഏബ്രഹാം, ഷിബു പുതുക്കേരിൽ, ശ്രീനിവാസ് പുറയാറ്റ്, ബിനു ഏബ്രഹാം കോശി,, ആർ ജനാർദ്ദനൻ, കെ കെ രവി, ജോൺസൺ തോമസ്, അബിൻ ബക്കർ , എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

