പത്തനംതിട്ട: സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ വ്യതസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തരായ വ്യക്തികളെ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി (കെ.പി.ജി.ഡി.) ആദരിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട കെ.ജി. റെജിയെ കെ.പി.ജി.ഡി. സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഡോ: ഗോപീമോഹൻ പൊന്നാടയണിയിച്ച് ആദരിച്ചു.
മല്ലപ്പുഴശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട മേഴ്സി ശാമുവേലിനേയും,സെ നോട്ട് റ്റു ഡ്രഗ്സ് എന്ന സന്ദേശമുയർത്തി ഇൻഡ്യയിലെ 18 സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയ പ്രകാശ് പേരങ്ങാട്ടിലിനേയും, നിരവധി പുസ്തകങ്ങൾ രചിച്ച് ശ്രദ്ധേയനായ ഗ്രന്ഥകാരൻ പ്രദീപ് കുളങ്ങരയേയും യോഗത്തിൽ വെച്ച് പൊന്നാടയണിയിച്ച് ആദരിച്ചു.
പരിപാടിയിൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി.ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, ജില്ലാ വൈസ് ചെയർമാൻ എം.അബ്ദുൾ കലാം ആസാദ്, ജില്ലാ സെക്രട്ടറി ജോസ് പനച്ചയ്ക്കൽ, നിയോജക മണ്ഡലം പ്രസിഡൻ്റൻമാരായ എം.ആർ.ജയപ്രസാദ്, പി.റ്റി.രാജു,എം.റ്റി.ശാമുവേൽ, ജോർജ്ജ് വർഗീസ്, ഉഷാ തോമസ്, ഷീജാ മുരളീധരൻ, ജോബോയ് ജോസഫ്, സെയ്ദാ ലാൽ, ലില്ലി ജോർജ്ജ് തുടങ്ങിയവർ അനുമോദന പ്രസംഗങ്ങൾ നടത്തി.


ഫോട്ടോ ക്യാപ്ഷൻ:
മികച്ച സാമൂഹ്യ പ്രവർത്തകരെ ആദരിയ്ക്കുന്നതിൻ്റെ ഭാഗമായി കെ.ജി.റെജി, മേഴ്സി ശാമുവേലിനേയും, പ്രകാശ് പേരങ്ങാട്ടിലിനേയും, കെ.പി.ജി.ഡി.സംസ്ഥാന ഗവേണിംഗ് ബോഡി അംഗം ഡോ: ഗോപീമോഹൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

