ആഗോള പ്രവാസി സംഗമത്തിന് തിരുവല്ലയിൽ തുടക്കമായി ;

Kerala Pathanamthitta

@ സന്തോഷ് സദാശിവമഠം

തിരുവല്ല: നാലു ദിവസം നീളുന്ന ആഗോള പ്രവാസി മലയാളി സംഗമമായ മൈഗ്രേഷൻ കോൺക്ലേവ് – 2024ന് തുടക്കമായി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു.പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യം മെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിജ്ജാന സമൂഹത്തിലേയ്ക്കുള്ള ലോകമെമ്പാടുമുള്ള മലയാളികൾ മൈഗ്രേഷൻ കോൺക്ലേവ് 2024 നെ ശ്രദ്ധിക്കുന്നു. കേരളം ലോകത്താകെ വ്യാപിച്ച് കിടക്കുന്നു എന്നതാണ് ഈ നാടിന്റെ പ്രത്യേകതയെന്ന് അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പറഞ്ഞു. മലയാളിയുടെ പ്രവാസി ജീവിതം നൂറ്റാണ്ടിന് മുൻപ് ആരംഭിച്ചതാണ്. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്ന സ്ഥിതി വന്നിരിക്കുന്നു. . ഇതിനെ കേരളത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാം എന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്. ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ഉൾപ്പെടെ അരക്കോടിയിലധികം മലയാളികൾ കേരളത്തിന് പുറത്തുണ്ട്. നാടിന്റെ വികസനത്തിനായി വലിയ സംഭാവനകൾ നൽകാൻ കഴിയുന്നവരാണിവർ. വിശ്വകേരള കൂട്ടായ്മയാണിത്. ഈ കൂട്ടായ്മയുടെ കരുതൽ പലപ്പോഴായി നാം നേരിട്ട് അറിഞ്ഞതാണ്.

പ്രവാസി സമൂഹത്തെ സംസ്ഥാനത്തിന്റെ പൊതുവായ ക്ഷേമത്തിനും വികസനത്തിനുമായി ഉപയോഗിക്കുകയാണ് സർക്കാർ ലക്ഷ്യം. സഹായകമാകു. അതിന് സഹായകരമാകുന്ന ആശയങ്ങൾ ഇത്തരം കോൺക്ലേവിൽ ഉയർന്ന് വരണം. കക്ഷി രാഷ്ട്രീയത്തിന് അധീതമായ പങ്കാളിത്തമാണ് ലോക കേരള സഭയിലും കേരളീയത്തിലും ഉണ്ടായത്. ഇവിടെയും ഈ സമീപനം തുടരുമെന്ന് പിണറായി വിജയൻ പറഞ്ഞു. യോഗത്തിൽ അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ചെയർമാൻ എസ് രാമചന്ദ്രൻ പിള്ള അധ്യക്ഷനായി. എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ടി എം തോമസ് ഐസക് അമുഖ പ്രഭാഷണം നടത്തി.

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാരായ വീണാ ജോർജ്, പി പ്രസാദ്, സാഹിത്യകാരൻ ബെന്യാമിൻ, സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം രാജു ഏബ്രഹാം, നോർക്കാ റൂട്സ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ. കെ യു ജെനീഷ്കുമാർ, ഗീവർഗീസ് മാർ കൂറിലോസ്, വി എസ് ചന്ദ്രശേഖരപിള്ള പഠന ഗവേഷണ കേന്ദ്രം സെക്രട്ടറി പി ബി ഹർഷകുമാർ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ പത്മകുമാർ സ്വാഗതവും സംഘാടക സമിതി ജോയിൻ്റ് കൺവീനർ റോഷൻ റോയി മാത്യു നന്ദിയും പറഞ്ഞു. കോൺക്ലേവിന് സഹായം നൽകിയവർക്ക് മന്ത്രി പി പ്രസാദ് ഉപഹാരം സമർപ്പിച്ചു. തുടർന്ന് സ്റ്റീഫൻ ദേവസ്സി -ശിവമണി ടീമിന്റെ മെഗാ മ്യൂസിക്‌ ഈവന്റും അരങ്ങേറി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *