കോന്നിക്കാരുടെ ഹിന്ദി സിനിമ മദ്ധ്യപ്രദേശിൽ ചിത്രീകരണം പുരോഗമിക്കുന്നു.

Cinema Pathanamthitta
Print Friendly, PDF & Email

കോന്നി – ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മനുഷ്യ ജീവിതങ്ങളെ അടയാളപ്പെടുത്തുകയാണ് കലാം സ്റ്റാൻഡേർഡ് 5B എന്ന ചിത്രത്തിലൂടെ . മലയാളിയായ ഒരാൾ നന്നേ ചെറുപ്പത്തിൽ ഉത്തരേന്ത്യയിൽ എത്തപ്പെടുകയും അയാളുടെ ജീവിതം പല രീതിയിൽ വഴിമാറുന്നുണ്ടെങ്കിലും മലയാള നാടിൻറെ സംസ്കാരവും രീതികളും അതേപോലെതന്നെ പിന്തുടരാൻ ശ്രമിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യന്റെയും അയാളുടെ കുടുംബത്തിന്റെയും കഥ പറയുകയാണ് ചിത്രം. മാറി മാറി വരുന്ന സർക്കാരുകൾ നിർമ്മിക്കുന്ന നിയമങ്ങളും അത് ജനങ്ങളിൽ എത്തിക്കുന്ന മീഡിയകളും എത്രത്തോളം സാധാരണ മനുഷ്യരുടെ ചിന്തകളെ സ്വാധീനിക്കുന്നു എന്നതാണ് ഇതിന്റെ ഇതിവൃത്തം.

ലാൽജി ക്രിയേഷൻസും , ക്രൗഡ് മീഡിയ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ കഥ തിരക്കഥ സംവിധാനം മിത്രൻ ,കോ പ്രൊഡ്യൂസേഴ്സ് അജിത്ത് എബ്രഹാം, ലിജു ജോയ് , ക്യാമറ & എഡിറ്റ് ലിജു മാത്യു, ഡയലോഗ് ജസുരാജ്, മ്യൂസിക്ക് നവനീത് എസ് കുമാർ , ആർട്ട് മെബിൻ മോൻസി, സൗണ്ട് ലിന്റോ കോന്നി, മേക്കപ്പ് മനീഷ് ബാബു, കളറിസ്റ്റ് ജിതിൻ കുമ്പുക്കാട്ട്, അസോസിയേറ്റ് ഡയറക്ടർ ശിവക്ക് നടവരമ്പ്, സ്റ്റിൽസ് ജോബി കോന്നി. മദ്ധ്യപ്രദേശിലെ ദേവാസിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ടോം ജേക്കബ് ,ഏഞ്ചലോ ക്രിസ്റ്റ്യാനോ, നിമിഷ നായർ, മെലീസ, ജോൺസൻ , ജോബി കോന്നി, ലിന്റോ കോന്നി, ശ്രീകുമാർ, സത്യനാഥ്, ജിത്തു, എന്നിവരോടൊപ്പം നിരവധി കലാകാരന്മാരും അണിനിരക്കുന്നു.
#plzShare

Leave a Reply

Your email address will not be published. Required fields are marked *