പത്തനംതിട്ട – വംശനാശ ഭീഷണി നേരിടുന്ന നാടൻ മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം. പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തിയും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ചും നാടൻ മത്സ്യം പിടിക്കുന്നതിന് കേരള അക്വാകൾച്ചർ ആന്റ് ഇൻലാൻഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധനമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 15000 രൂപ പിഴയും ആറുമാസം തടവും ലഭിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

