അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കലോത്സവ വേദിയിലും

Pathanamthitta Special

തിരുവല്ല: അയോദ്ധ്യയിലെ അക്ഷതം എസ്.എൻഡിപി യോഗം തിരുവല്ല താലൂക്ക് യൂണിയൻ ആഞ്ഞിലിത്താനത്ത് സംഘടിപ്പിച്ച കലോത്സവവേദിയിൽ പ്രാർത്ഥനാപൂർവ്വം യൂണിയൻ ഭാരവാഹികൾ ഏറ്റുവാങ്ങി. ആർ.എസ് എസ്. സംസ്ഥാന കാര്യകാരി സദസ്യൻ കെ കൃഷ്ണൻ കുട്ടി യൂണിയൻ പ്രസിഡന്റ് കെ.എ ബിജുവിനും ജനറൽ സെക്രട്ടറി അനിൽ എസ് ഉഴത്തിലിനും അക്ഷതം സമർപ്പിച്ച് സന്ദേശം നൽകി. അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ, കേന്ദ്ര ഫിലിം സെൻസർ ബോർഡംഗം ശിവകുമാർ അമൃതകല, യൂണിയൻ വനിതാ സംഘം കോർഡിനേറ്റർ ശോഭ ശശിധരൻ , കെ.എൻ രവീന്ദ്രൻ , ജയൻ, ആർ.എസ്.എസ് ഖണ്ഡ് കാര്യവാഹ് അരുൺ കുമാർ, ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *