ഭക്തർക്കുള്ള കുടിവെള്ളത്തിലും കള്ളക്കളി ; ബിജെപി പ്രവർത്തകർ ഇടപെട്ടു

Crime Pathanamthitta
Print Friendly, PDF & Email

നിലക്കൽ – പമ്പാ നിലയ്ക്കൽ കുടിവെള്ള വിതരണത്തിൽ വാട്ടർ അതോററ്റിയുടെ വൻ അനാസ്ഥ. ഇതാരെ സഹായിക്കാൻ ? നിലയ്ക്കലേക്ക് വാട്ടർ അതോരിറ്റിയുടെയും ദേവസ്വം ബോർഡിന്റെയും വാട്ടർ ടാങ്കുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ഒരു പോയിന്റിൽ മീറ്റർ ഇല്ലാതെയും വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ഇല്ലാതെയും കരാറുകാരൻ സ്വന്തം ഇഷ്ടപ്രകാരം വെള്ളം നിറച്ചുകൊണ്ടു പോയി തോന്നിയപോലെ വാട്ടർ അതോറിറ്റിക്ക് കണക്ക് കൊടുക്കുന്നതാണ് ഇപ്പോഴത്തെ സംഭവം.

ദർശനത്തിനായി മണിക്കൂറുകളോളം കാത്തു നിൽക്കുന്നത് കാരണം പമ്പയിൽ നിന്ന് ശരണപാതയിൽ സ്വാമിമാർ അനുഭവയ്ക്കുന്ന ദുരിതങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി, പമ്പാ സ്പെഷ്യൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരങ്ങൾ നിർദ്ദേശിക്കാൻ ബിജെപി റാന്നി മണ്ഡലം ഭാരവാഹികൾ ആയ മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, വിസ്താരക് അരുൺ ശശി, രാജേഷ് നായർ, വരുൺ നായർ എന്നിവർ പമ്പയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് ഈ വിഷയം ഇവരുടെ ശ്രദ്ധയിൽ പെട്ടത് .

വെള്ളം എടുക്കുന്ന പോയിന്റുകളിൽ വാട്ടർ മീറ്റർ ഇല്ലാതെ തോന്നിയപോലെ വെള്ളം എടുക്കുന്നത് ആരെ സഹായിക്കാൻ ? ഇവർ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരെയും പോലീസിനെയും വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും സർക്കാർ മാനദണ്ഡപ്രകാരം കൃത്യമായി നിലയ്ക്കലിൽ കുടിവെള്ളം എത്തിക്കാൻ വേണ്ട ക്രമീകരണങ്ങളും ഏർപ്പാടാക്കുകയും ചെയ്തു. അയ്യപ്പഭക്തർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കണം എന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായമംഗീകരിച്ച് തൽക്കാലം മീറ്റർ ഇല്ലാത്ത സ്ഥലത്ത് നിന്ന് വെള്ളം എടുക്കാതിരിക്കുകയും ബാക്കി സ്ഥലങ്ങളിൽ നിന്ന് എടുത്തുകൊണ്ടു കുടിവെള്ള വിതരണം സുഖമായി നടത്താനും നിർദ്ദേശിച്ചു.

ബിജെപി റാന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വിജിലൻസിനും ഇതുമായി ബന്ധപ്പെട്ട അധികാരികൾക്കും മുഖ്യമന്ത്രിക്കും അടക്കം പരാതി നൽകുമെന്ന് അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *