തിരുവല്ല: സഹകാർ ഭാരതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം 16 ന് വൈകിട്ട് 3 ന് നടക്കും. തിരുവല്ല ഹോട്ടൽ അശോക് ഓഡിറ്റോറിയത്തിൽ ആണ് നടക്കുന്നത്. ഇതിന് മുന്നോടിയായി പത്തനംതിട്ട ആലപ്പുഴ സംയുക്ത ജില്ല ഭാരവാഹി യോഗം നടന്നു. ജില്ല പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി കെ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജി.രാജശേഖരൻ, ആലപ്പുഴ ജില്ല പ്രസിഡന്റ് ഡി.പ്രസന്നകുമാർ, ആലപ്പുഴ ജില്ല സെക്രട്ടറി രാധാകൃഷ്ണൻ ചെറിയനാട്, പത്തനംതിട്ട ജില്ല സംഘടന സെക്രട്ടറി സന്തോഷ് സദാശിവമഠം, ജോ.സെക്രട്ടറി പ്രീത ബാബു എന്നിവർ സംസാരിച്ചു


