അയ്യപ്പ ദർശനം തേടി തെലുങ്ക് താരം സുനിൽ.. വീഡിയോ കാണാം

Kerala Pathanamthitta Special
Print Friendly, PDF & Email

സന്നിധാനം – രജനീകാന്ത് അഭിനയിച്ച സിനിമയായ ജയിലറിൽ ബ്ലാസ്റ്റ് മോഹനായും, അല്ലു അർജുനിന്റെ പുഷ്പയിൽ മംഗളം ശ്രീനുവായും, മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ പ്രമുഖ തെലുങ്ക് നടൻ സുനിൽ ശബരിമല ദർശനം നടത്തി. സുഹൃത്തുക്കളോടൊപ്പമാണ് താരം മലചവുട്ടിയത്.

ടർബോ എന്ന മമ്മൂട്ടി പടത്തിന്റെ കൊച്ചിയിലെ ലോക്കേഷനിൽ നിന്നും കാർ മാർഗ്ഗമാണ് താരം പമ്പയിലെത്തിയത്. രണ്ടരയോടെ പമ്പയിലെത്തിയ അദ്ദേഹം വൈകീട്ട് അഞ്ചരയോടെ അയ്യപ്പ ദർശനം നടത്തി. ഒരോ തവണയും അയ്യപ്പ ദർശനത്തിലൂടെ തനിക്കു ലഭിക്കുന്ന ഊർജ്ജവും സംതൃപ്തിയും വലുതാണെന്നും ശബരിമല എന്നുമൊരു വിസ്മയമാണെന്നും ദർശന ശേഷം താരം പ്രതികരിച്ചു. മേൽശാന്തിയിൽ പ്രസാദം വാങ്ങിയതിനുശേഷമാണ് മടങ്ങിയത്. ശനിയാഴ്ച പത്മനാഭ സ്വാമി ക്ഷേത്ര ദർശന കൂടി നടത്തിയ ശേഷം സുനിൽ പുഷ്പ-2 വിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദിലേക്ക് തിരിക്കും.

ഫോട്ടോ അടിക്കുറിപ്പ് : സന്നിധാനം സോപാനത്ത് അയ്യപ്പനെ വണങ്ങുന്ന തെലുങ്ക് താരം സുനിൽ

Leave a Reply

Your email address will not be published. Required fields are marked *