ആയുരാരോഗ്യം ആയുർവേദത്തിലൂടെ ; ആയുർവേദത്തിന്റെ വിവിധ സേവനം സന്ദർശകർക്ക്

Pathanamthitta

പത്തനംതിട്ട – ആയുരാരോഗ്യം ആയുർവേദത്തിലൂടെ നേടാൻ ശബരിമല ഇടത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയാണ് നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും. എന്റെ കേരളം മേളയിലെ സ്റ്റാളിലാണ് ആയുർവേദത്തിന്റെ വിവിധ സേവനം സന്ദർശകർക്ക് ലഭിക്കുക. ആയുർവേദവും ചികിത്സ സമ്പ്രദായവും ഗുണങ്ങളും തത്വങ്ങളും ലക്ഷ്യങ്ങളും ഇവിടെ നിന്നും അറിയാം.

അങ്ങാടി മരുന്നു പെട്ടിയാണ് സന്ദർശകരെ കാത്തിരിക്കുന്ന മറ്റൊരു അത്ഭുത കാഴ്ച. വരിയായും നിരയായും അടുക്കിവച്ചിരിക്കുന്ന അങ്ങാടി പെട്ടിയിൽ ഔഷധ നിർമാണത്തിനാവശ്യമായ ആയുർവേദ അസംസ്‌കൃത വസ്തുക്കളായ കുന്നിക്കുരു, ഞവര, ആവണക്ക്, അശോകം തുടങ്ങിയവ പരിചയപ്പെടാം.

ചെറുകോൽപ്പുഴ ജില്ലാ ആയുർവേദ ആശുപത്രി യോഗ മെഡിക്കൽ ഓഫീസർ ഡോ. അരുണിന്റെ നേതൃത്വത്തിൽ ചെയർ യോഗ പരിശീലനവും ഒരുക്കിയിട്ടുണ്ട്. പ്രായമായവർക്കും തുടക്കക്കാർക്കും പ്രയോജനമാകുന്ന പരിശീലനം നിരവധിപേർ സ്വായത്തമാക്കി. രോഗത്തിനുള്ള ചികിത്സ മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും അതിലൂടെ ശരീരത്തെ ആരോഗ്യമുള്ളതാക്കാനുമുള്ള വിധിക്രമങ്ങളും പഠിക്കാം. ബി എം ഐ പരിശോധന , വാത-പിത്ത- കഫ നിർണയം, ചോദ്യോത്തര മത്സരവും സ്റ്റാളിലുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *