നവകേരള സദസ്സ്: തിരുവല്ല മണ്ഡലത്തിൽ ലഭിച്ചത് 4840 നിവേദനങ്ങൾ

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല – സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്‌നങ്ങൾ ചോദിച്ചറിയാനും വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരളസദസ്സിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് ലഭിച്ചത് 4840 നിവേദനങ്ങൾ. 20 കൗണ്ടറുകളാണ് നിവേദനങ്ങൾ സ്വീകരിക്കാൻ വേദിക്ക് സമീപം ഒരുക്കിയത്. ഭിന്നശേഷിക്കാർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് രണ്ട് കൗണ്ടറുകൾ വീതമാണ് ഒരുക്കിയത്. നിവേദനം സ്വീകരിക്കുന്നതിനായി പ്രത്യേകം പരിശീലനം നൽകിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചത്. തിരുവല്ല എസ് സി എസ് സ്‌കൂൾ ഗ്രൗണ്ടിൽ ഉച്ചകഴിഞ്ഞ് 2.30 മുതൽ കൗണ്ടറുകളും ഹെൽപ് ഡെസ്‌ക്കുകളും പ്രവർത്തനം ആരംഭിച്ചിരുന്നു. ലഭിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *