വെച്ചൂച്ചിറ – വിശ്വ സേവാഭാരതിയുടെ സഹായത്തോടെ വെച്ചുചിറ സേവാഭാരതി നടപ്പാക്കുന്ന “തല ചായ്ക്കനൊരിടം” എന്ന പദ്ധതി പ്രകാരം ശ്രീ മതി അനിത കൈലാറ്റിൽ എന്ന കുടുംബത്തിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം രാഷ്ട്രീയസ്വയം സേവക സംഘം പ്രാന്തിയ സേവാ പ്രമുഖ് ശ്രീ എം സി വത്സൻ നിർവഹിച്ചു. ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം റാന്നി ഖണ്ഡ് മാന്യ. സംഘചാലക് കെ വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.അശോക് കുമാർ (പ്രസിഡന്റ് സേവാഭാരതി പത്തനംതിട്ട )ഡോ.വി പി വിജയമോഹൻജി (മാന്യ. ശബരിഗിരി ജില്ല സഹ.സംഘചാലക് )ശ്രീ കെ കെ സുകുമാരൻ (സെക്രട്ടറി എസ് എൻ ഡി പി ശാഖയോഗം വെച്ചുചിറ ) ശ്രീ എം എ ഗോപാലൻ നായർ (എൻ എസ് എസ് റാന്നി താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ) ശ്രീമതി രാജി വിജയകുമാർ (വാർഡ് മെമ്പർ ),എ ആർ രാജാഗോപാൽ (ബി ജെ പി വെച്ചുചിറ പഞ്ചായത്ത് പ്രസിഡന്റ് ) സദാനന്ദൻ (ശബരിമല അയ്യപ്പ സേവാ സമാജം റാന്നി താലൂക് പ്രസിഡന്റ് ) ശ്രീ പി എസ് രവീന്ദ്രൻ (ബി എം എസ് വെച്ചുചിറ പഞ്ചായത്ത് സെക്രട്ടറി ) എസ് പ്രശാന്ത് (സെക്രട്ടറി,സേവാ ഭാരതി വെച്ചുചിറ ) എന്നിവർ സംസാരിച്ചു.


