തിരുവല്ലയിൽ സിനിമാ തീയേറ്റർ ജപ്തി ചെയ്തു. !!

Cinema Pathanamthitta

തിരുവല്ല – കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രം വക വസ്തുവിൽ പ്രവർത്തിച്ച് വന്നിരുന്ന ജേക്കബ്സ് തീയേറ്റർ തിരുവല്ല മുനസിഫ് കോടതി ജപ്തി ചെയ്യത് ഉത്തരവ് ഇറക്കി. പ്രസ്തുത തിയേറ്റർ സ്ഥിതിചെയ്യുന്ന 35 സെൻ്റ് വസ്തുവിൻ്റെ അവകാശം സംബന്ധിച്ച് ദേവസ്വം സമർപ്പിച്ചിരുന്നതായ OS 324/2018 -ാം നമ്പർ കേസിലുണ്ടായതായ വിധിപ്രകാരം തിരുവല്ല വില്ലേജിൽ പാലിയേക്കര കുറുന്തയിൽ വീട്ടിൽ തോമസ് ദേവസ്വത്തിന് നൽകേണ്ടതായ 49,87,500/ രൂപ നൽകി തിയേറ്റർ കെട്ടിടം കൈവശം വിട്ടൊഴിഞ്ഞ് നൽകാത്തതിനെ തുടർന്ന് ദേവസ്വം ബോധിപ്പിച്ച വിധി നടത്ത് ഹർജിയിൽ മേലാണ് ഇപ്രകാരം ഉത്തരവ് ഉണ്ടായത്.

ജേക്കബ് തിയേറ്റർ സ്ഥിതി ചെയ്യുന്ന 35 സെൻ്റ് സ്ഥലം ദേവസ്വത്തിന് അവകാശപ്പെട്ടതാണ് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബഹു: മുനിസിഫ് കോടതി അന്യായ തിയതി മുതൽ നിരുപാധികം കൈവശം വിട്ടൊഴിഞ്ഞ് ദേവസ്വത്തിന് നൽകുന്നതു വരെ 52,500/ രൂപ പ്രതിമാസം നഷ്ടമെന്ന നിലയിൽ ദേവസ്വത്തിന് നൽകണമെന്ന് അഞ്ജാപിച്ച് വിധിയായിട്ടുള്ളത്. ദേവസ്വത്തിനു വേണ്ടി അഡ്വ. ഡി.ശ്രീകുമാർ ഹാജരായി..

What do you feel about this post?

85%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

8%
sad

Sad

8%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *