ശബരിമല തീർത്ഥാടന പാതയിൽ അജ്ഞാത മൃതദേഹം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമല പാതയിൽ പുരുഷന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആന ചവിട്ടിക്കൊന്നുവെന്നാണ് സംശയിക്കുന്നതെങ്കിലും അതിനുള്ള ലക്ഷണം പ്രത്യക്ഷത്തിൽ ഇല്ലെന്നാണ് പൊലീസ് നിഗമനം. നിലയ്ക്കലിനും ഇലവുങ്കലിനും മദ്ധ്യേ എംആർ കവലയിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്.

ഇന്നലെ രാത്രി നിലയ്ക്കലിനും ഇലവുങ്കലിനുമിടയിൽ ആനയുടെ ശല്യം ഉണ്ടായിരുന്നു. പൊലീസും ഫോറസ്റ്റ് അധികൃതരും ചേർന്ന് സുരക്ഷയൊരുക്കിയാണ് തീർഥാടകരെ കടത്തി വിട്ടിരുന്നത്. ആനയുടെ ചവിട്ടേറ്റ് അയ്യപ്പഭക്തൻ മരിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, മരിച്ചയാൾ തീർഥാടകൻ അല്ലെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നിലയ്ക്കൽ ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നയാളാണ്. ആനയുടെ ചവിട്ട് കൊണ്ടതു പോലെയുള്ള ലക്ഷണങ്ങൾ മൃതദേഹത്തിലില്ല. ആരെങ്കിലും കൊലപ്പെടുത്തിയതാണോയെന്നും സംശയിക്കുന്നുണ്ട്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *