തിരുവല്ല : മാർത്തോമ്മ സുറിയാനി സഭ നിരണം. മാരാമൺ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര സംഗമവും സംഗീത സായാഹ്നവും 2024 ജനുവരി 1 ന് വൈകിട്ട് 5.30 ന് നിരണം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ നടത്തപെടും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. യാക്കോബായ സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത സന്ദേശം നൽകും . ജില്ലാ കലക്ടർ എ ഷിബു മുഖ്യാഥിതിയായിരിക്കും. ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ മാത്യു അധ്യക്ഷത വഹിക്കും. വിവിധ ഇടവക ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിക്കുമെന്ന് ഭദ്രാസന മ്യൂസിക്ക് മിനിസ്ട്രി ചെയർമാൻ റവ. ഉമ്മൻ കെ. ജേക്കബ്, കൺവീനർ ബിനു ജോൺ എന്നിവർ അറിയിച്ചു.



