ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന പി.സി ജോർജ് സാറിന് ശിഷ്യഗണങ്ങൾ ചേർന്ന് ഇന്ന് ഗുരു വന്ദനം നടത്തും.

Kerala Alappuzha
Print Friendly, PDF & Email

തലവടി: 27 വർഷം തലവടി സി.എം.എസ്. ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന തലവടി പുളിമൂട്ടിൽ ജോർജ്ജ് സാറിന് ഇന്ന് 2.30ന് ഗുരു വന്ദനം നടത്തും.

1841-ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമത്തിലാണ് ഗുരുവന്ദനം. സി. എസ്.ഐ സഭ മുൻ മോഡറേറ്ററും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് റൈറ്റ് റവ. തോമസ് കെ.ഉമ്മൻ ഉദ്ഘാടനം ചെയ്യും.സ്കൂൾ ലോക്കൽ മാനേജർ പൂർവ്വ വിദ്യാർത്ഥിയുമായ റവ.മാത്യൂ ജിലോ നൈനാൻ അദ്ധ്യക്ഷത വഹിക്കും.എടത്വ സി.ഐ: കെ. ആനന്ദബാബു മുഖ്യ സന്ദേശം നല്കും.റിബി എടത്വയുടെ കലാപരിപാടികൾ അരങ്ങേറും.

സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയോട് ചേർന്ന് ഉള്ള ഈ പള്ളിക്കൂടത്തിൽ നിന്ന് ശിഷ്യത്വം നേടിയ ആയിരക്കണക്കിന് പേർ ലോകത്തിൻ്റെ വിവിധ കോണുകളിൽ ഉപജീവനം തേടി പോയിട്ടുണ്ട്. ഏകദേശം 800-ലധികം വിദ്യാർത്ഥികളും ഒരു ക്ലാസിന് 4 ഡിവിഷൻ വരെ ഉണ്ടായിരുന്ന അവസ്ഥയിൽ വിദ്യാർത്ഥികളോട് സ്നേഹം ബാഹ്യമായി പ്രകടിപ്പിച്ചിരുന്നില്ലയെങ്കിലും അവരുടെ ഭാവി കരുപിടിപ്പിക്കുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ അദ്ധ്യാപകരിൽ ഒരാളായ പി.സി. ജോർജ്‌ സർ നൂറിൻ്റെ നിറവിലാണ്.

വിരമിച്ചതിന് ശേഷം ഇടവകയുടെ ചുമതലകളിലും ചൂട്ടുമാലി പാടശേഖര കമ്മിറ്റിയിലും സജീവമായിരുന്നു. നൂറിൻ്റെ നിറവിലും കൃഷിയിൽ തത്പരനായ ജോർജ് സർ ഇന്നും കൃഷിയിടത്തിൽ സജീവമാണ്.

ആത്മീക – സാംസ്ക്കാരിക- സാമൂഹിക – വിദ്യാഭ്യാസ – ഗവേഷണ മേഖലയിലുള്ള നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുത്ത വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്ത് പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് ഒത്തുചേരും; ഓർമ്മകൾ പുതുക്കുവാൻ.

Leave a Reply

Your email address will not be published. Required fields are marked *