ക്രിസ്മസ് കിറ്റുകളുടെ വിതരണം നടന്നു.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട- വിവരാവകാശ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധനർക്ക് നൽകുന്ന ക്രിസ്മസ് കിറ്റുകളുടെ വിതരണം നടന്നു. പരിപാടി ഇന്ദിര കെ.എസ്.ന്റെ അദ്ധ്യക്ഷതയിൽ റഷീദ് ആനപ്പാറ ഉത്ഘാടനം ചെയ്തു. പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ്, ജോർജ്ജ് വർഗ്ഗീസ്സ് തെങ്ങുംതറയിൽ, അലങ്കാർ അഷറഫ്, അബ്ദുൽ അസ്സിസ്സ് പാലശ്ശേരിൽ, നവാസ് തനിമ, അംബികാ ലാൽ , ശ്യാമള എന്നിവർ പ്രസംഗിച്ചു.

4 കിലോ അരി,1 കിലോ വെളിച്ചെണ്ണ,1 കിലോ പഞ്ചസാര, 100ഗ്രാം കാപ്പിപ്പൊടി, അരകിലോ പരിപ്പ് , പപ്പടം 10 എണ്ണം, ഉപ്പ് ഒരു കവർ,
1 കിലോഗോതമ്പ് പൊടി, കാൽ കിലോ തേയില, ക്രിസ്മസ് കേക്ക് 1, പയർ 1 കിലോ എന്നിവ അടങ്ങിയതാണ് ഒരു കിറ്റ്. എല്ലാ വർഷവും നിരവധി നിർദ്ധനർക്ക് കിറ്റുകൾ വിതരണം ചെയ്യാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *