ഓൾട്ടോ കാറും ലോറിയും കൂട്ടിയിടിച്ചു അപകടം ; പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala Pathanamthitta
Print Friendly, PDF & Email

ചെന്നൈ: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മതാസം മാത്രം പ്രായമുളള കുട്ടിയടക്കം മൂന്നു മലയാളികള്‍ക്ക് ദാരുണാന്ത്യം. കോയമ്പത്തൂര്‍ മധുക്കരയിലാണ് അപകടം.

പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോണ്‍ ജേക്കബ് (രണ്ടു മാസം) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരാണ് മരിച്ചത്. ആരോണിന്റെ അമ്മ അലീനയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കരൂര്‍ സ്വദേശി ശക്തിവേല്‍ അറസ്റ്റിലായിട്ടുണ്ട്.

മലയാളികളായ കുടുംബം സഞ്ചരിച്ച ഓള്‍ട്ടോ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മലയാളികള്‍ ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സ്ഥലത്തു തന്നെ മൂവരും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മറ്റു നടപടികള്‍ തീരുമാനിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *