ആനന്ദപ്പള്ളിയിൽ നിന്നും അടൂർക്കുള്ള യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്‌സ് കവർന്ന തമിഴ്‌നാട് സ്വദേശിനി പിടിയിൽ

Crime Pathanamthitta
Print Friendly, PDF & Email

അടൂര്‍: ആനന്ദപ്പള്ളിയില്‍ നിന്നും അടൂരേക്ക് ബസ്സിൽ യാത്ര ചെയ്ത സ്ത്രീയുടെ പണവും മറ്റു രേഖകളുമടങ്ങിയ പേഴ്‌സ് കവര്‍ന്ന തമിഴ്‌നാട് സ്വദേശിനിയെ അടൂര്‍ പോലീസ് പിടികൂടി. നാഗര്‍കോവില്‍ സംഘു സ്ട്രീറ്റില്‍ ഗണേശന്റെ ഭാര്യ ശാന്തി (24) ആണ് അറസ്റ്റിലായത്. 500 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സ് ആണ് മോഷ്ടിക്കപ്പെട്ടത്. ബസിറങ്ങിയശേഷമാണ് ഇത് നഷ്ടപ്പെട്ടത് അറിഞ്ഞത്.

ഉടന്‍ തന്നെ അടൂര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, എസ് ഐ കെ എസ് ധന്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ സമാനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. വ്യാജമായ വിലാസമാണ് നല്‍കിയതെന്ന് സംശയിക്കുന്നതിനാല്‍ വിശദമായി ചോദ്യം ചെയ്തു. പേഴ്‌സ് ഇവരില്‍ നിന്നും പോലീസ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *