നന്ദി പറയാനായി നവകേരള സദസ്സിലെത്തി ചിന്മയ്

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – തനിക്കു പുതിയ ജീവിതം നൽകിയ സംസ്ഥാന സർക്കാരിനോട് നന്ദി പറയുവാനായി പന്തളം സ്വദേശി ടി.ആർ ചിന്മയ് നവകേരള സദസിലെത്തി. ഹൃദ്യം പദ്ധതിയിൽ ഹൃദയം മാറ്റിവച്ച ജില്ലയിലെ ആദ്യ ഗുണഭോക്താവാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയായ ചിന്മയ്.
സംസ്ഥാനസർക്കാരിന്റെ വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും വേണ്ടി
മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തുന്ന നവകേരളസദസിന്റെ പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാത യോഗത്തിലാണ് ചിന്മയും കുടുംബവും തങ്ങളുടെ നന്ദി അറിയിക്കാനെത്തിയത്. പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളുടെ ചികിത്സയും ഹൃദയ ശസ്ത്രക്രിയയും പൂർണമായും സർക്കാർ ചെലവിൽ തന്നെ നടത്തുന്ന പദ്ധതിയാണ് ഹൃദ്യം.ചികിത്സക്കു ശേഷവും സർക്കാർ കുട്ടികളുടെ ആരോഗ്യത്തെപ്പറ്റി അന്വേഷിക്കുന്നുണ്ടെന്നും മകൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും പിതാവ് രാജേഷും അമ്മ അമ്പിളിയും ഒരേ സ്വരത്തിൽ പറയുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിനോടൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണു ചിന്മയ് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *