സന്നിധാനത്തെ കുട്ടികളുടെ ഗേറ്റ് വൻ ഹിറ്റ് !! சன்னிதானத்தில் குழந்தைகளுக்கான வாசல் மாபெரும் வெற்றி!!

Kerala Lifestyle Pathanamthitta

സന്നിധാനം – ശബരിമലയിലെത്തുന്ന കുട്ടികൾക്ക് സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് ഒരുക്കിയ പ്രത്യേക ഗേറ്റ് സംവിധാനം വൻ ഹിറ്റാകുന്നു. നടപ്പന്തലിലെ ഒൻപതാമത്തെ വരിയിലൂടെ എത്തുന്ന കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പോലീസിന്റെ സഹായത്തോടെ പതിനെട്ടാം പടി കയറി മുകളിലെത്തി , ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം. ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. ഈ സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാൻ ദേവസ്വം ഗാർഡുമാരും പോലീസും ഡ്യൂട്ടിക്ക് ഉണ്ട്. ഞായറാഴ്ച ( 17 .12 .23 ) രാവിലെ മുതൽ തന്നെ പുതിയ സംവിധാനം ഭക്തജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും , രക്ഷിതാക്കൾ , പ്രത്യേകിച്ച് ഇതരസംസ്ഥാനക്കാർ വളരെ സന്തോഷത്തോടെയും ആശ്വാസത്തോടെയുമാണ് പുതിയ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്ന് ദേവസ്വം ബേർഡ് പ്രെസിഡൻറ്റ് പി എസ് പ്രശാന്ത് പറഞ്ഞു. പമ്പയിൽ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നിൽക്കേണ്ട സാഹചര്യമാണ് ഒഴിവാക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന സർക്കാർ നിർദേശം ദേവസ്വം ബോർഡ് കർശനമായി നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

சபரிமலைக்கு வரும் குழந்தைகள் சுமூகமாக செல்வதற்காக தேவஸ்வம் பேர்ட் அமைத்த சிறப்பு கேட் அமைப்பு பெரும் வரவேற்பை பெற்றுள்ளது. 
பாப்பந்தலின் ஒன்பதாம் வரிசை வழியாக வரும் கொச்சையப்பன் மற்றும் கொச்சுமாளிகாப்புரவர்கள் போலீஸ் உதவியுடன் பதினெட்டாம் படி ஏறி, 
மேம்பாலத்தைத் தவிர்த்து, சன்னதியின் ஓரத்தில் அமைக்கப்பட்டுள்ள வாயில் வழியாக நேராக இறைவனை அடையலாம்.

ശബരിമലയിൽ ശ്രീകോവിലിന് സമീപത്ത് പുതുതായി സജ്ജീകരിച്ച ഗേറ്റിലൂടെ കുട്ടികളെ ദർശനത്തിന് എത്തിക്കുന്നു.. വീഡിയോ.
ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു.. വീഡിയോ…

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *