എല്ലാ നിർദ്ദേശങ്ങളിലെയും നടപടികൾ വേഗത്തിലാക്കും ; മുഖ്യമന്ത്രി

Kerala Pathanamthitta

പത്തനംതിട്ട – കുട്ടികളിലും മുതിർന്നവരിലും മാനസിക സമ്മർദ്ദം കുറക്കുവാനുള്ള ശാരീരിക മാനസിക വ്യായാമം നൽകുവാനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് യോഗാചാര്യൻ എം ജി ദിലീപിന് മുഖ്യമന്ത്രി മറുപടി നൽകി. വിജ്ഞാനകേരളത്തിന്റെ രണ്ടാംഘട്ടം എന്ന നിലയിൽ വിജ്ഞാന പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ സ്‌കില്ലിംഗ് പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു. പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കാൻ എല്ലാ കോളേജുകളിലും സ്‌കിൽ സെന്റർ നിർബന്ധമാക്കുകയും കെ കെ ഇ എം ന്റെ ക്രെഡിറ്റ് കോഴ്സുകൾ ക്രെഡിറ്റ് നൽകി പാഠ്യ പദ്ധതിയുടെ ഭാഗമാക്കാൻ കെ ഡിസ്‌കിന്റെ ചെയർമാൻ എന്ന നിലയിൽ അടിയന്തര ഇടപെടൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ ഉണ്ടാകണമെന്നും പ്രൊഫ. റാണി ആർ നായർ പറഞ്ഞു.

വിജ്ഞാന കേരളത്തിന്റെ ഭാഗമായി സ്‌കിൽ നൽകാനുള്ള നടപടികൾ വ്യാപകമായി നടത്തും. തൊഴിലിന് ആവശ്യമായ നൈപുണ്യ പരീശീലനമാണ് നൽകുക. ഓരോ രാജ്യത്തിനും അനുസൃതമായ ഭാഷ പരിശീലനം നൽകും. പ്രത്യേക തൊഴിലിന്റെ ഭാഗമായി ലഭിക്കേണ്ട നൈപുണ്യമാകും അത് നൽകുന്നതിനുള്ള നടപടിയാണ് സ്വീകരിക്കുക. ഇതിനായി വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. അസാപ്, കെ ഡിസ്‌ക് ന്റെ ഒക്കെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗുരു നിത്യ ചൈതന്യയുടെ പേരിൽ സ്മാരകത്തിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് അനിൽ കുമാറിനോട് (എസ് എൻ ഡി പി) മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ സർവേ ഉദ്ദേശിക്കുന്ന വേഗതയിൽ പോകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കുന്ന കാര്യത്തിലും അതിനാവശ്യമായ യന്ത്ര സാമഗ്രികൾ വേഗതയിൽ ആക്കാനും നടപടികൾ പൂർത്തീകരിക്കാനും വേണ്ട ഇടപെടൽ ഉണ്ടാകണമെന്നു അനിൽ ബെഞ്ചമിൻ (കെ പി എം എസ് ജനറൽ സെക്രട്ടറി) അഭ്യർഥിച്ചു. സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ 200 വില്ലേജുകളിൽ ആരംഭിച്ചത്. 2026 ഓടെ ഡിജിറ്റൽ സർവേ പൂർത്തീകരിക്കും. വേഗതയിൽ തന്നെ നടപ്പാക്കാൻ നിർദ്ദേശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് ചികിത്സ തേടി പുറമേ നിന്ന് ഒട്ടേറെ പേർ എത്തുന്നുണ്ടെന്നും ഹെൽത്ത് ടൂറിസം പ്രധാനമായി കാണുന്നുവെന്നും ലൈഫ്ലൈൻ ആശുപത്രിയിലെ ഡോ. പാപ്പച്ചന്റെ നിർദ്ദേശത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ആരോഗ്യ രംഗത്ത് മികച്ച സേവനമാണ് കേരളത്തിൽ ലഭ്യമാകുന്നതെന്നും ഹെൽത്ത് ഹബ് ആയി വളർത്തുന്നതിനുള്ള സംവിധാനങ്ങളും ലഭ്യമാണെന്നും പുറത്തേക്ക് ഹെൽത്ത് മാർക്കറ്റ് ചെയ്താൽ വളരെ പ്രയോജനപ്പെടുമെന്നുമുള്ള നിർദ്ദേശം ഡോ. പാപ്പച്ചൻ പങ്ക് വച്ചു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *