മല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ ദേഹാസ്വാസ്ഥ്യമുണ്ടായി തമിഴ്‌നാട്ടിൽ നിന്ന് വന്ന പെൺകുട്ടി കുഴഞ്ഞു വീണു മരിച്ചു

Kerala Pathanamthitta

സന്നിധാനം – ശബരിമലയിലേക്ക് ദർശനത്തിനായി മല ചവുട്ടിക്കയറി അപ്പാച്ചിമേട്ടിൽ എത്തിയപ്പോൾ 10 വയസുകാരി കുഴഞ്ഞു വീണു മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാറിന്റെ മകൾ പത്മശ്രീയാണ് മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്. അപ്പാച്ചിമേട്ടിൽ വെച്ച് പെൺകുട്ടിക്ക് തലകറങ്ങുകയും ക്ഷീണിതയായി താഴെക്കിരിക്കുകയും ആയിരുന്നു. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

വലിയ തിരക്കാണ് ഇപ്പോൾ ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഒരു ലക്ഷത്തിലേറെ പേരാണ് ദർശനത്തിനെത്തിയത്. അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംങ് നടത്തിയിരുന്നു. ഉത്തരവുകൾ ഒന്നും വന്നതായി അറിവില്ല. വെർച്വൽ ബുക്കിംഗ് കുറച്ചും, നിലകളിൽ നിന്നും വാഹനങ്ങളെ തടഞ്ഞും ഒക്കെ തിരക്ക് കുറക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട് , പക്ഷെ ഫലപ്രദമാകുമോ എന്ന് കണ്ടറിയണം ?

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *