കെ.എസ്.ആർ.ടിസി ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: അമിത വേഗതയിൽ വന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു . മൈലപ്ര ശാന്തിനഗർ വാലുപറമ്പിൽ അംബി (55) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയോടെ മൈലപ്ര പള്ളിപ്പടി വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. പമ്പയിലേക്ക് ചെങ്ങന്നൂരിലേക്ക് വന്ന ബസാണ് അംബിയുടെ സ്‌കൂട്ടറിൽ ഇടിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അംബി സ്വർണ്ണ പണിക്കാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *