തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പട്ടികവർഗ്ഗ സങ്കേതങ്ങളിലെ നിവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കും :

Kerala Pathanamthitta

പത്തനംതിട്ട – തിരഞ്ഞെടുപ്പിൽ ജില്ലയിലെ പട്ടികവർഗസങ്കേതങ്ങളിലെ നിവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ എ ഷിബു പറഞ്ഞു. കാട്ടാത്തി പട്ടികവർഗകോളനിയിൽ സംഘടിപ്പിച്ച ഇലക്ടറൽ എന്റോൾമെന്റ് ക്യാമ്പും വോട്ടേഴ്സ് ബോധവൽക്കരണപരിപാടിയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പട്ടികവർഗസങ്കേതങ്ങളിലെ പരമാവധി ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും കോളനി നിവാസികളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, കാട്ടാത്തി വാർഡ് അംഗം വി. കെ രഘു, ഊരുമൂപ്പൻ മോഹൻദാസ്, കോന്നി താലൂക്ക് തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *