അടൂരിലും 15 കിലോമീറ്റർ ചുറ്റളവിലും താമസിക്കുന്നവർക്ക് ഗുണം ലഭിക്കത്തക്ക വിധത്തിൽ വീട്ടിലെത്തിയുള്ള ചികിത്സക്കുള്ള ‘ഹോം ഹെൽത്ത് കെയർ പരിപാടി” അടൂർ ലൈഫ് ലൈൻ ആശുപത്രി ആരംഭിച്ചു. ഡോക്ടറും നേഴ്സും അടങ്ങുന്ന ടീമിന്റെ ഭവനസന്ദര്ശനവും അടിസ്ഥാന ചികിത്സാനടപടികളും, പരിചയ സമ്പന്നരായ നഴ്സുമാരുടെ പരിചരണം, ഫിസിയോതെറാപ്പി ചികിത്സ, രക്ത പരിശോധനയും മറ്റു ലാബ് സൗകര്യങ്ങളും, അത്യാവശ്യം വേണ്ട മെഡിക്കൽ ഉപകരണങ്ങൾ വാടകയ്ക്ക് ലഭ്യമാക്കുക തുടങ്ങിയുള്ള സേവനങ്ങൾ ഇതിലൂടെ ലഭിക്കും.
പ്രായമായവർക്കും ആശുപത്രിയിലെത്തി ചികിത്സ നടത്തുന്നതിന് ശാരീരികമായി കഴിയാത്തവർക്കും ഭവനത്തിലെത്തി തുടർച്ചയായ പരിചരണം നൽകുന്നതുമാണ്. അതിനായി മാസ – വര്ഷ അടിസ്ഥാനത്തിൽ പാക്കേജിന് രൂപം നൽകിയിട്ടുണ്ട്.
പരിചരണം ആവശ്യമുള്ളവർക്ക് 9188619314 എന്ന നമ്പറിൽ വിളിച്ചു ബുക്ക് ചെയ്യാവുന്നതാണ്. homecarellh@gmail.com എന്ന ഇമെയിൽ ഐഡി വഴിയും ബുക്ക് ചെയ്യാവുന്നതാണ്.


