തിരുവല്ല: ഇടയ ശുശ്രൂഷയിൽ വിശ്വസ്തതയും ആത്മാർത്ഥതയും കഠിനാദ്ധ്വാനവും ആവശ്യമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ പറഞ്ഞു. മാർത്തോമ്മാ സഭയിൽ നവാഭിഷിക്ത എപ്പിസ്കോപ്പാമാരായ സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം എന്നിവരെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകായിരുന്നു കാതോലിക്കാ ബാവ. സാമ്പത്തികമായും ജാതീയവുമായ വേർതിരിവുകൾ വർദ്ധിക്കുന്ന കാലമാണിത്. ദാരിദ്യം വലിയ വിപത്തായി മാറുന്നു. സഹജീവികള കരുതുകയും സ്നേഹിക്കുകയും വേണം. ദരിദ്രരുടെ പക്ഷം ചേരണം. ആർജ്ജിക്കുന്നവരുടെ ലോകത്ത് ത്യജിക്കുന്നവരായി മാറണം. താഴ്മയും വിനയവുമുളളവരായി സമൂഹത്തെ ശുശ്രൂഷിക്കുന്നവരായി മാറണമെന്നും കാതോലിക്കാ ബാവ പറഞ്ഞു. സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ അധ്യക്ഷത വഹിച്ചു. ആധുനിക കാലത്തിന്റെ പുത്തൻ പ്രവണതകളോടെ ക്രീയാത്മകമായി പ്രതികരിക്കുകയും വെല്ലുവിളികൾ ഏറ്റെടുക്കുകയും വേണം. സമൂഹത്തിനാകെ ചൈതന്യം പകർന്ന ഒരു മേൽപ്പട്ടത്വ, പട്ടത്വ, ആത്മായ പാരമ്പര്യം സഭക്കുണ്ട്. മാറുന്ന ലോകം, പുതിയ വെല്ലുവിളികൾ, കുടിയേറ്റം, പെരുകുന്ന വ്യദ്ധർ, അകലുന്ന ബന്ധങ്ങൾ, ഡിജിറ്റൽ ലോകം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. ഇതിനോടു ക്രീയാത്മകമായി പ്രതികരിക്കാൻ കഴിയണമെന്നും മെത്രാപ്പൊലീത്താ പറഞ്ഞു. കർദിനാൾ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ മുഖ്യസന്ദേശം നൽകി.
ആർച്ച്ബിഷപ് ജോറിസ് ഫെർക്കാമൻ, ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, അദ്വ. മാത്യു ടി. തോമസ് എം.എൽ.എ., പത്മശ്രീ ശോശാമ്മ എെപ്പ്, മാർ ഒൗഗേൻ കുര്യാക്കോസ് മെത്രാപ്പോലീത്താ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ എന്നിവർ പ്രസംഗിച്ചു. ദേശീയ അന്തർദേശീയ മത സാമൂഹിക നേതാക്കളുടെ സന്ദേശങ്ങൾ ഡോ. എെസക് മാർ ഫിലക്സിനോസ് അവതരിപ്പിച്ചു. സീനിയർ വികാരി ജനറാൾ വെരി. റവ. ജോർജ്ജ് മാത്യു, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയാ കോമാട്ട് എന്നിവർ നവാഭിഷിക്തരായ എപ്പിസ്കോപ്പാമാർക്കുള്ള മംഗളപത്രം അവതരിപ്പിക്കുകയും നൽകുകയും ചെയ്തു. പുതിയ ബിഷപ്പുമാർ മറുപടി പ്രസംഗം നടത്തി. ഡോ. ഏബ്രഹാം മാർ പൗലോസ് പ്രാരംഭ പ്രാർത്ഥനയും, ഡോ. തോമസ് മാർ തീത്തോസ് സമാപന പ്രാർത്ഥനയും നടത്തി. ഡിപ്പാർട്മെന്റ് ഒാഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസ് ആശംസാ ഗാനം ആലപിച്ചു. എം. പി. മാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, തോമസ് ചാഴികാടൻ, മുൻ രാജ്യ സഭാ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, എം. എൽ. എ മാരായ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, പ്രമോദ് നാരായൺ, ജെനിഷ് കുമാർ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പെങ്കെടുത്തു.
@ സന്തോഷ് സദാശിവമഠം
What do you feel about this post?
Like
Love
Happy
Haha
Sad

