ആലപ്പുഴ – തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ ഇരട്ട കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും തൂങ്ങിമരിച്ചു. സുനു – സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ : ആദി, ആദിൽ . രാവിലെ വീട് തുറക്കാതിരുന്നതിനെത്തുടർന്ന് തിരക്കിയെത്തിയ അയൽവാസികളാണ് ഇവരുടെ മരണവിവരം അറിഞ്ഞത്. വീടിന്റെ ഹാളിൽ മരിച്ചനിലയിലായിരുന്നു കുട്ടികൾ . മൂന്നുവയസ്സ് പ്രായമുണ്ട് കുട്ടികൾക്ക്.
ഭാര്യക്ക് കാൻസർ ബാധിച്ചതും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത് ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത് വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ക്യാൻസർ ആണെന്ന് അറിയുന്നത്. അതും നാലാം സ്റ്റേജ് . ഗൾഫിൽ ജോലിയുണ്ടായിരുന്ന സുനു നാട്ടിലെത്തി വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു. രാവിലെ വീട് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയ നാട്ടുകാർ വീടിനുള്ളിൽ മരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു


