സന്നിധാനം – മല ചവുട്ടി ക്ഷീണിതരായി വരുന്ന അയ്യപ്പഭക്തർക്ക് വലിയ നടപ്പന്തലിൽ അശ്വാസമായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ സ്റ്റീൽ ടംബ്ലറുകളിൽ ഔഷധവെള്ള വിതരണം. മലകയറിയെത്തുന്ന അയ്യപ്പന്മാർക്ക് ആശ്വാസമാവുകയാണ് കുടിവെള്ള വിതരണം. ഹരിത ചട്ടം പാലിച്ച് പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് സ്റ്റീൽ ടംബ്ലറുകളിൽ ദേവസ്വം ബോർഡ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പൂങ്കാവനം മാലിന്യ മുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കുന്നതിൻ്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കുടിവെള്ള വിതരണം. വെള്ളം കുടിച്ച ശേഷം ഉടൻ തന്നെ കുപ്പിവെള്ളം മറ്റുള്ള ഭക്തർക്ക് നൽകുകയും കാലിയായ മുറയ്ക്ക് തിരിച്ചേൽപ്പിക്കുകയും ചെയ്യും.ഭക്തർക്കെല്ലാം ദാഹജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സന്നിധാനത്തേക്കുള്ള വഴിയിലും ശബരിമല സന്നിധാനത്ത് വിവിധ സ്ഥലങ്ങളിലും ഔഷധ വെള്ളം ലഭ്യമാക്കുന്നുണ്ട്.നടപ്പന്തലിൻ്റെ രണ്ട് വശങ്ങളിലൂടെയും ഒഴിച്ചിട്ട വരിയിലൂടെയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. വരികൾക്കിടയിലുള്ള ഭക്തർക്കും കുടിവെള്ളം എത്തിക്കാൻ സ്റ്റീൽ ടംബ്ലറുകളിൽ വെള്ളം നൽകുന്നതിലൂടെ സാധിക്കും

What do you feel about this post?
Like
Love
Happy
Haha
Sad

