സപ്ലൈകോ കോഴഞ്ചേരി താലൂക്ക് ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

സപ്ലൈകോ കോഴഞ്ചേരി താലൂക്ക് ഓണം ഫെയര്‍ ആറന്മുള കച്ചേരിപടിയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.

ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍ ആദ്യ വില്‍പന നടത്തി. 28 വരെ നീണ്ടു നില്‍ക്കുന്ന ഓണം വിപണിയില്‍ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഏത്തയ്ക്ക, മില്‍മ ഉത്പന്നങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവും, കോംബോ ഓഫറും, പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭ്യമാകും.സപ്ലൈകോ ഉല്‍പ്പന്നങ്ങളായ ശബരി തേയില, കറി, മസാല പൗഡറുകള്‍, ശബരി ആട്ട, വെളിച്ചെണ്ണ തുടങ്ങിയവയും വന്‍ വിലകുറവില്‍ ലഭ്യമാണ്. ന്യായവിലക്ക് പച്ചക്കറി ഇനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഹോട്ടിക്കോര്‍പിന്റെ പ്രത്യേക സ്റ്റാളും ഒരുക്കിയിട്ടുണ്ട്.പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിലാ എസ് നായര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എ. ഷാജു , സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ ദിലീപ്കുമാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *