കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ പുറത്തുനിന്നുള്ള ആളുകൾ അടക്കം ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്. ഈ അപകടത്തിൽ 50- ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടെക്ക് ഫെസ്റ്റിനോട് അനുബന്ധിച്ച് ഇന്ന് വൈകീട്ട് ഒരു ഗാനമേള നടന്നിരുന്നു. ഓപ്പൺ എയർ സ്റ്റേജിൽ വെച്ചായിരുന്നു ഗാനമേള. ഇതിനിടെ മഴ പെയ്തതോടെ പുറത്തു നിന്ന വിദ്യാർത്ഥികളും, നാട്ടികാരും അടക്കം ഓഡിറ്റോറിയത്തിലേക്ക് പെട്ടെന്ന് തിക്കിത്തിരക്കി കയറുകയായിരുന്നു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്.
What do you feel about this post?
Like
Love
Happy
Haha
Sad

