തിരുവനന്തപുരം – അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപമെടുത്തു. ഗോവ – കൊങ്കൺ തീരത്തും, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം. കേരളത്തിൽ പരക്കെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വരുന്ന അഞ്ചുദിവസം എല്ലാ ജില്ലകളിലും വ്യാപകമായി മഴകിട്ടും. കേരള തീരത്ത് മൽസ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് .


