ലോക്‌സഭയിലേക്ക് ഇക്കുറി കൂടുതൽ സീറ്റ് ലീഗ് നേടും : വെള്ളാപ്പള്ളി

Kerala Alappuzha Politics
Print Friendly, PDF & Email

ആലപ്പുഴ- ലോക്‌സഭയിലേക്ക് കൂടുതൽ സീറ്റ് വാങ്ങിച്ചെടുക്കാനുള്ള വിലപേശൽ രാഷ്ട്രീയമാണ് മുസ്ലീം ലീഗ് നടത്തുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ കൂടെ നിർത്താനുള്ള മത്സരമാണ് ഇരു മുന്നണികളിലും ഇപ്പോൾ നടക്കുന്നത്. എൽഡിഎഫ് നടത്തുന്ന നീക്കത്തിനോട്, ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്ന് തങ്ങളും കുഞ്ഞാലിക്കുട്ടിയും പറയുന്നു. ഇത് ഇടതുപക്ഷത്തിന് അടിയായിട്ടുണ്ട്. ഇതുവെച്ചു യുഡിഎഫിനോട് ഇപ്പോൾ മുസ്ലിം ലീഗ് വിലപേശുകയാണ്. തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടാനുള്ള അടവ് നയമാണ് ലീഗിന്റേത്. പാർലമെന്റിൽ ഇപ്രാവശ്യം കൂടുതൽ സീറ്റ് ലീഗ് നേടിയിരിക്കും. ഈ വിദ്യയൊക്കെ അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. അഭിമാനം ഇല്ലാതെയാണ് ഇടതുപക്ഷം കടന്നുപോകുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഈ പരാമർശങ്ങൾ മുന്നണികളിൽ തങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല എന്നതിന്റെ രോക്ഷം കൂടിയാണ് . സമുദായ രാഷ്ട്രീയത്തിൽ വെള്ളാപ്പള്ളിക്ക് എത്രമാത്രം സ്വാധീനം ഉണ്ടന്നത് അടുത്ത തിരഞ്ഞെടുപ്പ് തെളിയിക്കേണ്ടതാണ്. !!

Leave a Reply

Your email address will not be published. Required fields are marked *