കടുവയെ കിടുവ പിടിച്ചു : പത്തനംതിട്ട എസ്പിയുടെ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: സൈബർ തട്ടിപ്പുകാർക്ക് മുന്നിൽ പൊലീസിനും രക്ഷയില്ല. പത്തനംതിട്ട എസ്പിയുടെ വാട്‌സാപ്പ് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ പരാതിയിൽ പത്തനംതിട്ട സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ആന്ധ്ര ഗുണ്ടൂർ സ്വദേശി പഗുലു ഗോപിക്കെതിരേയാണ് സൈബർ പൊലീസ് കേസെടുത്തു. പണം തട്ടാനായിരുന്നു ശ്രമമെന്ന് കരുതുന്നു. എസ്പിയുടെ ഫേസ്ബുക്ക് പേജിൽ നിന്നാണ് പ്രതി ഫോട്ടോയെടുത്തത്. വാട്ട്‌സ് ആപ്പിലുടെ ജില്ലയിലെ ചില പൊലീസ് ഉദ്യോഗസ്ഥരോട് പണം ആവശ്യപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എസ്.പി ഇടപെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ഇതേ തുടർന്ന് കർണാടകയിലെ ഒരു പൊലീസ് ഓഫീസറുടെ ഫോട്ടോ ഉപയോഗിച്ച് പ്രതി മറ്റൊരു അക്കൗണ്ട് നിർമ്മിച്ചതായും കണ്ടെത്തി. ആന്ധ്ര കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് അറിയുന്നത്. അന്വേഷണം ആരംഭിച്ചതായി വി. അജിത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *