തിരുവനന്തപുരം: കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് പാലക്കാട് എറണാകുളം ജില്ലകളിലാണ്. അതേ സമയം കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചട്ടുണ്ട്. വടക്കൻ തമിഴ്നാടിനും സമീപപ്രദേശത്തുമായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ മഴ ലഭിക്കുന്നത് ഈ കാറ്റിന്റെ സ്വാധീന ഫലമായിയാണ്.
കടലാക്രമണത്തിന് സാദ്ധ്യത നിലനിൽക്കുന്നതിനാൽ തീരദേശമേഖലയിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയട്ടുണ്ട്. കടലിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ആരും പോകരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

