ശബരിമലയിൽ ടെലിഫോൺ ഓപ്പറേറ്ററെ ആവശ്യമുണ്ട്

Kerala Pathanamthitta

പത്തനംതിട്ട – ശബരിമല മണ്ഡല – മകരവിളക്കു തീർഥാടനകാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും, കരിമലയിലുമായി പ്രവർത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇ എം സി ) എത്തിച്ചേരുന്ന അന്യഭാഷക്കാരായ തീർഥാടകരോടും, അവരുടെ സ്വന്തം സ്ഥലങ്ങളിലുള്ള ബന്ധുക്കളോടും അവരുടെ ഭാഷയിൽ ടെലിഫോണിൽ സംസാരിക്കുന്നതിനു വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള രണ്ട് ആളുകളുടെ സേവനം ആവശ്യമുണ്ട്. 12-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയും അഞ്ചു ഭാഷകളിൽ (ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, കന്നട) പ്രാവീണ്യമുള്ളവരായിരിക്കണം. നവംബർ 15 മുതൽ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 2023 നവംബർ ഒൻപതിനു ഉച്ചയ്ക്ക് ഒന്നിനു മുൻപായി എത്തണം. ഫോൺ :7306391114

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *