തോമസ് നോർട്ടൻ നഗറിലേക്ക് പതാക ജാഥ നാളെ

Kerala Alappuzha

തലവടി : കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിന് (‘വീണ്ടും കാൽപാടുകൾ’) മുന്നോടിയായി പതാക ജാഥ മെയ് 11ന് നടക്കും.

പൂർവ്വ വിദ്യാ൪ത്ഥിയും – അദ്ധ്യാപകനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ പി.ഐ. ചാണ്ടിയുടെ വസതിയിൽ നിന്നും 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സ്ക്കൂളിലേക്ക് ( തോമസ് നോർട്ടൻ നഗർ ) നയിക്കുന്ന ജാഥ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഫ്ളാഗ് ഓഫ് ചെയ്യും.17ന് ഉയർത്തുന്നതിന് ഉള്ള പതാക പി. ഐ ചാണ്ടി ജാഥാ ക്യാപ്റ്റന് കൈമാറും.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിക്കും. 1839-ൽ സെന്റ് തോമസ് സി.എസ് ഐ പള്ളി സ്ഥാപിച്ച മിഷണറി തോമസ് നോർട്ടന്റെ അർദ്ധകായ പ്രതിമയിൽ ഹാരമണിയിക്കും

ആഗോള സംഗമത്തിന്റെ ഭാഗമായി പ്രസിദ്ധികരിച്ച ബഹുവർണ്ണ വിശേഷാൽ പതിപ്പ് പൂർവ്വ വിദ്യാർത്ഥി പ്രതീപ് ജോസഫ് കാഞ്ഞിരപ്പള്ളിൽ ആദൃ പകർപ്പ് പൂർവ്വവിദ്യാർത്ഥി പ്രകാശ് ശ്രീധരന് നല്കി പ്രകാശനം ചെയ്യും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *