പത്തനംതിട്ട : സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ 21-ാം ചരമവാർഷികാഘോഷത്തോടനുബന്ധിച്ച് ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിലുള്ള കൊടിമരത്തിൽ സി. പി ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തി . അനുസ്മരണ സമ്മേളനം രാജു എബ്രഹാം ചെയ്തു.
സി.പി.ഐ (എം) പത്തനംതിട്ട ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷതവഹിച്ചു. കെ.സി. രാജഗോപാൽ , ജി. രാജേഷ് , ബാബു ജോർജ്ജ് , ഡോ. സജി ചാക്കോ , വി. വിനോദ് , ഇ.കെ. ഉദയകുമാർ , കെ.എസ് അമൽ , രാഹുൽ കൃഷ്ണ, റയൻ എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ 21-ാംചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ (എം) ജില്ല സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു .


