ഇനി മുന്നറിയിപ്പ് ഇല്ലാന്ന് പറയരുത് ; രണ്ടു ദിവസത്തിനകം ന്യൂനമർദ്ദം തീവ്രമാകും

Kerala Trivandrum

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പരക്കെ മഴ കനക്കുമെന്നും പ്രവചനം. ഇന്ന് തെക്കൻ കേരളത്തിൽ മഴ സാദ്ധ്യതയുണ്ട്. തിങ്കളാഴ്ചയോടെ തുലാവർഷം ശക്തിപ്രാപിക്കുമെന്നതിനാൽ മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശവുമുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം രണ്ടു ദിവസത്തിനകം തീവ്രമാകും. അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യയ്ക്കു മുകളിൽ എത്തിച്ചേരുമെന്നാണ് പ്രവചനം. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലും ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

തുടക്കം ദുർബലമായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *