കോഴഞ്ചേരി: ഒരു മനുഷ്യന്റെ തലയോട്ടി വഴിയരികിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തോട്ടപ്പുഴശേരി പഞ്ചായത്തിൽ കുറിയന്നൂർ കട്ടേപ്പുറം പെരുമ്പാറ റോഡരികിലെ മാലിന്യത്തിനിടയിലാണ് കഴിഞ്ഞ ദിവസം മനുഷ്യന്റെ തലയോട്ടി കണ്ടത്. വഴിയാത്രക്കാർ ഇക്കാര്യം പോലീസിൽ അറിയിച്ചതോടെ അവർ എത്തി ഇത് കൊണ്ടുപോയിരുന്നു. രാസപരിശോധനയും മറ്റും നടത്തിയ ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക എന്നാണറിയുന്നത്. സ്ഥലത്ത് പോലീസ് കൂടുതൽ അന്വേഷണവും
നടത്തുന്നുണ്ട്. ആരുടെയാവും ഈ തലയോട്ടിയെന്ന് ആണ് നാട്ടിലെ സംസാരമിപ്പോൾ !!
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

