കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ലക്ഷ്യ ലേബർ റൂം ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

Kerala Pathanamthitta

പത്തനംതിട്ട – കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിർമാണം പൂർത്തിയാക്കിയ ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ, ഡെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാർഡ് എന്നിവയുടെ ഉദ്ഘാടനവും ജില്ലാ ടി.ബി സെന്ററിൻ്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

ടീം പത്തനംതിട്ടക്ക് വേണ്ടി അക്ഷയ് തോട്ടഭാഗം പകർത്തിയ വീഡിയോ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 8 കോടിയുടെ വിവിധ പദ്ധതികളാണ് നടക്കുന്നത്. രണ്ട് നിലകളിലായി 11900 ചതുരശ്ര അടി വിസ്തീർണത്തിൽ 2.62 കോടി രൂപ ചെലവിലാണ് ദേശീയ നിലവാരത്തിൽ ലക്ഷ്യ ലേബർ റൂം ഓപ്പറേഷൻ തിയേറ്റർ എന്നിവ സജ്ജീകരിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ ആധുനിക രീതിയിലുള്ള മോഡുലാർ ഓപ്പറേഷൻ തീയറ്റർ, നാല് ലേബർ സ്യൂട്ട്, വെയിറ്റിംഗ് ഏരിയ, എൻഐസിയു, റിസപ്ഷൻ, ട്രയാജ് റൂം, നഴ്‌സിംഗ് സ്റ്റേഷൻ, ഡൈനിംഗ് ഏരിയ, വാഷിംഗ് ഏരിയ എന്നിവയും രണ്ടാം നിലയിൽ ആന്റിനേറ്റൽ വാർഡ്, പോസ്റ്റ്നേറ്റൽ വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് റൂം, എച്ച്.ഡി.യു, ഐസോലേഷൻ റൂം, ഡോക്ടേഴ്‌സ് റൂം എന്നിവയാണുള്ളത്.

1.2 കോടി രൂപയിൽ നിർമിച്ച വയോജന വാർഡിൽ 14 കിടക്കയും  1.3 കോടി രൂപയിൽ നിർമിച്ച നേത്ര രോഗ വിഭാഗം ഡെഡിക്കേറ്റഡ് യൂണിറ്റിന്റെ ഭാഗമായി നേത്ര വാർഡ്, ഒ.പി, ഓപ്പറേഷൻ തിയേറ്റർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയിലാണ് ജില്ലാ ടി.ബി സെന്റർ നിർമിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *