സഹകരണ ബാങ്ക് തട്ടിപ്പിനിരയായവർക്ക് സൗജന്യ നിയമ അദാലത്ത് സംഘടിപ്പിക്കും : സഹകാർ ഭാരതി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : അധികാര രാഷ്ട്രീയത്തിന്റെ മറവിൽ സഹകരണ ബാങ്കുകളിൽ നടന്ന വ്യാപകമായ തട്ടിപ്പുകളിൽ സമ്പത്ത് നഷ്ടമായ സാധാരണക്കാരെ സഹായിക്കാൻ ദേശീയ സഹകാർ ഭാരതി നിയമ അദാലത്ത് നടത്തുവാൻ സമ്പൂർണ ജില്ലാ ഭാരവാഹി യോഗം തീരുമാനിച്ചു. നിയമ രംഗത്തെ പ്രഗത്ഭർ സൗജന്യ അദാലത്തിൽ പങ്കെടുക്കും. സഹകരണ ബാങ്ക് ഓഡിറ്റ് പരസ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സഹകരണ ബാങ്ക് അഴിമതികളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ കുടുംബശ്രികളെ ഉപയോഗിച്ച് നടത്തുന്ന പരാക്രമങ്ങൾ അപലപനീയമാണെന്ന് യോഗം കുറ്റപ്പെടുത്തി.

സംസ്ഥാന സമിതിയംഗം ഡി. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. സഹകാർ ഭാരതി പത്തനം ത്തിട്ട ജില്ല പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അക്ഷയശ്രി ജില്ലാ പ്രസിഡൻറ് പീ ഉണ്ണികൃഷ്ണൻ, സെക്രട്ടറി മധുസൂദനൻ. സഹകാർ ഭാരതി ജില്ല വൈസ് പ്രസിഡന്റു മാരായ ലളിതകുമാരി , സന്തോഷ് സദാശിവമഠo. അക്ഷയ ശ്രീ ജില്ല ട്രഷറർ അമ്പിളി ഡി നായർ.രവിന്ദ്രൻ നായർ.എൻ ഡി രവി. മായ വിജയൻ , പ്രീത ബാബു .അനില കുമാരി അഡ്വ എലിസബത്ത് കോശി, കൃഷ്ണകുമാരി ശ്രീവല്ലഭ എഫ് പി ഒ എം.ഡി പദ്മജ എസ്.കെ .താലുക്ക് പ്രസിഡന്റുമാരായ വിജയനാഥനായർ .അജിത്ത് കോന്നി, രാധാകൃഷ്ണൻ നെല്ലൂർ എന്നിവർ പ്രസംഗിച്ചു.

വിദ്യാരംഗം കല സാഹിത്യോത്സവത്തിൽ പുസ്തകാസ്വദനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ അഭിനവ് എ.പി യെ യോഗം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *